IPLലെ നിര്‍ണായകമായ മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് സാധ്യത സജീവമാക്കിയിരിക്കുകയാണ് . പഞ്ചാബ് മുന്നോട്ടുവെച്ച 136 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ സ്വന്തമാക്കുകയായിരുന്നു. അവസാന ഓവറുകളിലെ ഹര്‍ദിക് പാണ്ഡ്യ കീറോണ്‍ പൊള്ളാര്‍ഡ് വെടിക്കെട്ടാണ് മുംബൈയെ ജയത്തിലെത്തിച്ചത്.